പി.വി. അൻവറിനെ വിട്ടുതരൂ; ഘാന പ്രസിഡൻറി​െൻറ ഫേസ്​ബുക്ക്​ പേജിൽ ​േകാൺഗ്രസ്​ പ്രവർത്തകർ

പി.വി. അൻവറിനെ വിട്ടുതരൂ; ഘാന പ്രസിഡൻറി​ൻെറ ഫേസ്​ബുക്ക്​ പേജിൽ ​േകാൺഗ്രസ്​ പ്രവർത്തകർ മലപ്പുറം: പി.വി. അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന്​ ഘാന പ്രസിഡൻറി​ൻെറ ഫേസ്​ബുക്ക്​ പേജിൽ ​േകാൺഗ്രസ്​ പ്രവർത്തകർ. ഘാനയുടെ പ്രസിഡൻറ്​ നാന അഡോ ഡാൻ​േങ്ക്വ അകുഫോ അഡ്ഡോയുടെ ​ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന കമൻറുമായി ​േകാൺഗ്രസ്​ പ്രവർത്തകർ രംഗത്തെത്തിയത്​. രണ്ട്​ ദിവസം മുമ്പിട്ട ഒരു പോസ്​റ്റിലാണ്​ കോൺഗ്രസുകാർ കൂട്ടത്തോടെ കമൻറുമായി എത്തിയത്​. അൻവറിനെ കാണാനില്ലെന്ന്​ ഒരാഴ്​ച മുമ്പ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ്​ പുതിയ കമൻറ്​ യുദ്ധം. മലയാളത്തിലാണ്​ കൂടുതൽ കമൻറുകളും. ചിലർ ഇംഗ്ലീഷിലും ഇട്ടിട്ടുണ്ട്. ഞങ്ങളുടെ അൻവർ എം.എൽ.എയെ വിട്ടുതരൂ, തോളിൽ ചളി പുരണ്ട്​ തോർത്തിട്ടയാൾ അങ്ങോട്ട്​ വന്നിരുന്നു. അയാളെ വിട്ടുതരണം, ഇനിയൊരു യുദ്ധം അൻവറിന്​ വേണ്ടിയുള്ളതാകും, ജപ്പാനിൽ നിന്നും കാർമേഘം എത്തിക്കാൻ ആകെയുള്ള ഒരാളാണ്​ അദ്ദേഹം, രണ്ടടി കൊടുത്തി​െട്ടങ്കിലും തുറന്ന്​ വിടൂ...ഇങ്ങനെയാണ്​ കമൻറുകൾ. ആയിരത്തഞ്ഞൂറോളം കമൻറുകളാണ്​ പോസ്​റ്റിന്​ വന്നിരിക്കുന്നത്​. ഇതിൽ ഭൂരിപക്ഷവും മലയാളികളു​ടെതാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.