ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സന്ദര്‍ശനം നടത്തി

കൽപകഞ്ചേരി: വളവന്നൂരിലുള്ള ജില്ല ആയുർവേദ ആശുപത്രി ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എം.കെ. റഫീഖയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കൂടുതൽ വികസന പദ്ധതികൾ സംബന്ധിച്ച് എച്ച്.എം.സിയുടെ കൂടി അഭിപ്രായങ്ങൾ കേട്ട് നടപ്പാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, മയ്യേരി നസീബ അസീസ്, വി.കെ.എം. ഷാഫി, എ.പി. സബാഹ്, ഫൈസൽ എടശേരി, ടി.പി. ഹാരിസ്, മൂർക്കത്ത് ഹംസ, വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.സി. നജ്മത്ത്, വൈസ് പ്രസിഡൻറ്​ എ.കെ. മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.