വണ്ടൂർ: കാലംതെറ്റിയെത്തിയ മഴ നെൽക്കർഷകർക്ക് തിരിച്ചടിയാകുന്നു. കനത്ത മഴയായതിനാൽ പലരും കൊയ്ത്തുനിർത്തി. കൂരാട് പനംപൊയിൽ ഏറാൻതൊടിക മാനുവിൻെറ രണ്ട് ഏക്കർ വയലിൽ വെള്ളം നിറഞ്ഞതിനാൽ കഴിഞ്ഞദിവസം ആരംഭിച്ച കൊയ്ത്ത് മുടങ്ങി. ഉമയിനത്തിൽപെട്ട രണ്ടാംവിള കൊയ്തെടുക്കാൻ ജോലിക്കാരെ കിട്ടാൻ ഏറെ പണിപ്പെട്ടതായി ഇവർ പറയുന്നു. നെൽകൃഷി തൊഴിലുറപ്പിലുൾപ്പെടുത്തണമെന്ന് മാനുവിൻെറ മകനും അധ്യാപകനുമായ ഇ.ടി. മുഹമ്മദ് പറഞ്ഞു. ചാലുകീറി വയലിലെ വെള്ളം ഒഴുക്കിക്കളയാനും പലയിടങ്ങളിലും മാർഗമില്ല. അതേസമയം, നെല്ല് മുളച്ച് വൈക്കോലടക്കം നശിക്കും. ഇത് കടുത്ത സാമ്പത്തികബാധ്യതയാകും കർഷകന് വരുത്തിവെക്കുക. photo: MN wdr Krizi MN wdr Krizi 2 വിളവെടുപ്പ് മുടങ്ങിയ കൂരാട് പനംപൊയിൽ ഏറാൻതൊടിക മാനുവിൻെറ നെൽകൃഷി വണ്ടൂർ വി.എം.സിയിലെ സൗന്ദര്യവത്കരണ പ്രവൃത്തി ഉടൻ ആരംഭിക്കും വണ്ടൂർ: വി.എം.സി ഹയർ സെക്കൻഡറി സ്കൂളിനെ മികച്ച കാമ്പസാക്കി മാറ്റുന്നതിൻെറ ഭാഗമായി എം.എൽ.എ ഫണ്ട് 50 ലക്ഷം വിനിയോഗിച്ചുള്ള കാമ്പസ് സൗന്ദര്യവത്കരണ പ്രവൃത്തികൾ രണ്ടാഴ്ചക്കകം തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് എ.പി. അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ബ്ലോക്കിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. തുടക്കത്തിൽ പ്രവേശനകവാട ഭാഗത്തും മൈതാനത്തോട് ചേർന്ന സ്ഥലത്തുമാണ് പ്രവൃത്തികൾ നടക്കുക. നടപ്പാതകൾ, പൂന്തോട്ടം, ബാസ്കറ്റ്ബാൾ കോർട്ട്, ഓപൺ എയർ തിയറ്റർ മുതലായവയാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഇതിൽ ബാസ്കറ്റ്ബാൾ കോർട്ട്, ഓപൺ എയർ തിയറ്റർ മൈതാനത്തോട് ചേർന്നാണ് നിർമിക്കുന്നത്. പരമാവധി കോൺക്രീറ്റ് നിർമാണങ്ങൾ ഒഴിവാക്കി തികച്ചും നവീനരീതിയിൽ പ്രവൃത്തി നടത്താനാണ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടത്. യോഗത്തിൽ ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ, ബ്ലോക്ക് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡൻറ് കെ.കെ. സാജിത, പഞ്ചായത്ത് പ്രസിഡൻറ് ടി. റുബീന, വൈസ് പ്രസിഡൻറ് ഷൈജൽ എടപ്പറ്റ, ബ്ലോക്ക് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ സി.ആർ. മുരളീകൃഷ്ണൻ, അസി. എൻജിനീയർ കെ.ടി. അലി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.