ALERT എസ്.കെ.എസ്.എസ്.എഫിൻെറ മുന്നേറ്റ യാത്ര നിലമ്പൂരിൽ സമാപിച്ചു must നിലമ്പൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയുടെ ജില്ലയിലെ പര്യാടനം നിലമ്പൂരിൽ സമാപിച്ചു. പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണ ശേഷമാണ് യാത്ര നിലമ്പൂരിലെത്തിയത്. സമാപനം മൊയ്തീൻ കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് ഫൈസി മൂത്തേടം അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എം.എൽ.എ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഇസ്മാഈൽ മൂത്തേടം, ആര്യാടൻ ഷൗക്കത്ത്, മൊയ്തീൻ ഫൈസി പുത്തനഴി, കുഞ്ഞമ്മദ് മുസ്ലിയാർ കാട്ടുമുണ്ട, സൈതാലി മുസ്ലിയാർ മാമ്പുഴ, ടി.പി. അബ്ദുല്ല മുസ്ലിയാർ, ഇ.കെ. കുഞ്ഞി മുഹമ്മദ് ഫൈസി മരുതങ്ങാട്, ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സുലൈമാൻ ഫൈസി ചുങ്കത്തറ, ടി.പി. സലീം എടക്കര, മൊയ്തീൻ ഫൈസി തുവ്വൂർ, സഅദ് ഫൈസി ചുങ്കത്തറ, ഫരീദ് റഹ്മാനി കാളികാവ്, സി. അബ്ദുല്ല മൗലവി വണ്ടൂർ, ഉസ്മാൻ ഫൈസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.