കീഴാറ്റൂർ: പഞ്ചായത്ത് 13ാം വാർഡിലെ മുള്ള്യാകുർശ്ശി-ഇയ്യംകുന്ന് റോഡ് വാർഡ് അംഗം പി.കെ. അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് അംഗം മുനീറ ഉമർ, എം.ടി. അബ്ദുൽ റഷീദ്, മുസ്തഫ മുത്തങ്ങിയിൽ, എം.ടി. മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പടം mullyakurssi road മുള്ള്യാകുർശ്ശി-ഇയ്യംകുന്ന് റോഡ് വാർഡ് അംഗം പി.കെ. അബ്ദുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു എസ്.കെ.എസ്.എസ്.എഫ് ധനസഹായം നൽകി മേലാറ്റൂർ: എടപ്പറ്റ മഹല്ലിലെ നിർധനരായ പത്ത് രോഗികൾക്കുള്ള ചികിത്സസഹായം ഇർശാദുൽ മുസ്‌ലിമീൻ സംഘം ചെയർമാൻ ഒ.കെ.എസ് നാണിപ്പ തങ്ങൾ വിതരണം ചെയ്തു. പുല്ലിക്കുത്ത് ജലാലിയ്യ മൻസിൽ മജ്‌ലിസുന്നൂർ ആത്മീയ സദസ്സിൻെറ സാമ്പത്തിക സഹകരണം മുഖേനയാണ് എല്ലാ മാസവും ചികിത്സസഹായം നൽകുന്നത്. ചടങ്ങിൽ ഒ.കെ.എസ്. പൂക്കോയ തങ്ങൾ, കെ.കെ. ഹസൈനാർ മുസ്‌ലിയാർ, മൗലാനാ ഹുസൈൻ, മുഈനുദ്ദീൻ, ടി.കെ. സുമീറലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.