ചെറുകര - ചീരട്ടാമല റോഡ് തകർന്നു

പുലാമന്തോൾ: ചെറുകരയിൽനിന്ന് ചീരട്ടാമലയിലേക്ക് പോവുന്ന റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. മൂന്ന് വർഷം മുമ്പ് രണ്ട് കോടി ചെലവഴിച്ച് ടാറിങ് ചെയ്ത റോഡാണ് തകർന്ന് ഗതാഗതയോഗ്യമല്ലാതായത്. ചെറുകരയിൽ നിന്ന് ചീരട്ടാമലയിലെ പുളിങ്കാവ്-പരിയാപുരം റോഡിൽ ചെന്നു മുട്ടുന്ന 4.700 കിലോമീറ്റർ റോഡിൽ ടാർ മുഴുവനും അടർന്നു കല്ലുകൾ പൊങ്ങി നിൽക്കുന്ന അവസ്ഥയാണ്​. ഹെയർ പിൻ വളവുകളും കയറ്റിറക്കവും കൂടാതെ വീതി കുറഞ്ഞതുമായ ഈ റോഡിലൂടെ ചെറു വാഹനങ്ങളിലൂടെയുള്ള യാത്ര അപകടങ്ങളും വരുത്തിവെക്കുന്നുണ്ട്. ചീരട്ടാമലയിൽ പ്രവർത്തിക്കുന്ന വൻകിട കരിങ്കൽ ക്വാറികളിൽനിന്നും രാപ്പകൽ ഭേദമില്ലാതെ അമിതഭാരം വഹിച്ചുള്ള ടിപ്പർ വാഹനങ്ങളുടെ സഞ്ചാരമാണ് റോഡ് തകർച്ചക്ക് കാരണമാവുന്നത്. Photo: mc Road paada thakarnnu ചെറുകര - ചീരട്ടാമല റോഡ് പാടെ തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.