ALERT പൊന്നാനി ഹാര്‍ബര്‍ - പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലം: സർവേ രണ്ടാഴ്ചക്കകം മന്ത്രി കെ.ടി. ജലീലിൻെറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തിരൂർ: പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലത്തിൻെറയും അപ്രോച്ച് റോഡിൻെറയും നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി മന്ത്രി കെ.ടി. ജലീലിൻെറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പുറത്തൂര്‍ വില്ലേജിലെ പടിഞ്ഞാറെക്കര ഭാഗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട 187 സൻെറ് ഭൂമിയുടെ ഉടമകളാണ് പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. 21 ഭൂവുടമകൾ യോഗത്തില്‍ പങ്കെടുത്തു. ന്യായവില ലഭ്യമാക്കിയാല്‍ സ്ഥലം വിട്ടുനില്‍കാന്‍ തയാറാണെന്ന് സ്ഥലമുടമകള്‍ മന്ത്രിയെ അറിയിച്ചു. ഇത് പ്രകാരം സ്ഥലത്ത് രണ്ടാഴ്ചക്കകം സർവേ നടത്തി ഭൂമി തിട്ടപ്പെടുത്തി നഷ്ടപരിഹാര തുക തീരുമാനിക്കും. വീട് നഷ്ടമാകുന്നവര്‍ക്ക് നിലവിലുള്ളതിന് സമാനമായ വീട് നിര്‍മിക്കാനുള്ള തുക തന്നെ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ മാസം അവസാനത്തോടെ നഷ്ടപരിഹാര തുക സംബന്ധിച്ച് വിവരം ഉടമകളുമായി യോഗം ചേര്‍ന്ന് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ കടല്‍പ്പാലം പദ്ധതിക്കായി 289 കോടി രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെയുള്ള പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര തൂക്കുപാലം ഒരു കിലോമീറ്ററോളം നീളത്തിലാണ് നിര്‍മിക്കുക. ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാധ്യത കൂടിയുള്ള പദ്ധതിയാണിത്. തൂക്കുപാലത്തില്‍ കടലിനോട് അഭിമുഖമായി വീതിയില്‍ വാക് വേയും സഞ്ചാരികള്‍ക്ക് ഇരിക്കാനും സൂര്യാസ്തമയം ആസ്വദിക്കുന്നതിനായി സൂര്യാസ്തമന മുനമ്പും ഉള്‍പ്പടെയാണ് നിർദിഷ്ട പാലം. യോഗത്തില്‍ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മൻെറ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മലിക്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുല്‍ സലാം, ആര്‍.ബി.ഡി.സി ഡെപ്യൂട്ടി കലക്ടര്‍ പി. രാജന്‍, ലാൻഡ് അക്യുസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലത, ലാൻഡ് അക്യുസിഷന്‍ തഹസില്‍ദാര്‍ രഘുമണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ മധു, പുറത്തൂര്‍ വില്ലേജ് ഓഫിസര്‍ ലതിക, വാര്‍ഡ് മെമ്പര്‍ ഹസ്പ്ര യഹിയ തുടങ്ങിയവർ പങ്കെടുത്തു. mw ponnani yogam പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലത്തിൻെറയും അപ്രോച്ച് റോഡിൻെറയും നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി മന്ത്രി കെ.ടി. ജലീലിൻെറ അധ്യക്ഷതയില്‍ ചേർന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.