ഹരിപ്രസാദിന്റെ കുടുംബത്തിന്‌ നാട്ടുക്കാരുടെ സ്‌നേഹവീടൊരുങ്ങുന്നു

VERY MUST ഹരിപ്രസാദി​ൻെറ കുടുംബത്തിന്‌ നാട്ടുകാരുടെ സ്‌നേഹവീടൊരുങ്ങുന്നു കൊണ്ടോട്ടി: കഴിഞ്ഞ ഒക്‌ടോബർ 27ന്‌ തുറക്കലിൽനിന്ന്​ വാഴയൂരിലേക്ക് ജോലിക്ക് പോകുംവഴി ബൈക്കപകടത്തിൽ മരിച്ച എടപ്പറ്റ പാറമ്മൽ ഹരിപ്രസാദി‍ൻെറ കുടുംബത്തിന് നാട്ടുകാരുടെ സ്നേഹവീടൊരുങ്ങുന്നു. ഹരിയുടെ കുടുംബപശ്ചാത്തലവും വീടി‍ൻെറ ശോച്യാവസ്ഥയും മനസ്സിലാക്കിയാണ്​ തുറക്കലിലെ സുമനസ്സുകളും സമീപവാസികളും ചേർന്ന് വീടൊരുക്കുന്നത്​. ആദ്യപടിയെന്നോണം ചേർന്ന യോഗത്തിൽ വീട് നിർമാണത്തിന്‌ സി. ശിഹാബുദ്ദീൻ (ചെയർ), അബ്​ദുൽ ഹമീദ് കുടുക്കൻ (കൺ), ആലങ്ങാടൻ സൈദ്‌ഹാജി (ട്രഷ) എന്നിവരുൾപ്പെട്ട കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജന്നാത്ത്‌ കുഞ്ഞാലൻഹാജി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി തഹസിൽദാർ പി. ചന്ദ്രൻ, മുനിസിപ്പൽ കൗൺസിലർമാരായ കോട്ടയിൽ വീരാൻകുട്ടി, കെ.പി. നിമിഷ, വി.കെ. ഖാലിദ്‌, വ്യാപാരി വ്യവസായി സെക്രട്ടറി ബെസ്‌റ്റ്‌ മുസ്‌തഫ, വിപിൻ, ഇ.ടി. യൂസഫ് കമാൽ, റിയാസ് മംഗലത്ത്, നാസർ, കുഞ്ഞിരാമൻ, ഷാജു, ചെറുശ്ശേരി അഹമ്മദ് കുട്ടി, നാസർ കാഞ്ഞിര കുന്നൻ, സിദ്ദീഖ് മാടറ, അബി തുറക്കൽ, രതീഷ് പാപ്പാപാട്ട്, ഇ.ടി. കുഞ്ഞുമുഹമ്മദ്, കുഞ്ഞാലൻകുട്ടി അമ്പാട്ട്, മംഗലത്ത് മജീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.