തിരൂരങ്ങാടിയിൽ ആരോഗ്യമേഖലക്ക് പരിഗണന നൽകും;നഗരസഭ ചെയർമാൻ താലൂക്ക് ആശുപത്രി സന്ദർശിച്ചു

തിരൂരങ്ങാടിയിൽ ആരോഗ്യമേഖലക്ക് പരിഗണന - നഗരസഭ ചെയർമാൻ താലൂക്ക് ആശുപത്രി സന്ദർശിച്ചു തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ ആരോഗ്യമേഖലക്ക് കൂടുതൽ പരിഗണന നൽകുമെന്ന്​ നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി. താലൂക്ക്​ ആശുപത്രി സന്ദർശിച്ച അദ്ദേഹം സൂപ്രണ്ട് ഡോ. റഷീദയുമായി ചർച്ച നടത്തി. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആശുപത്രിയിൽ ആദ്യപരിഗണന നൽകേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി സൂപ്രണ്ട് നിവേദനം നൽകി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിന് കെട്ടിടസമുച്ചയ നിർമാണം, ജീവനക്കാരുടെ കുറവ് പരിഹരിക്കൽ, ചുറ്റുമതിൽ, കേടുപാട് തീർക്കൽ തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ചർച്ചയിൽ ഡി.ഇ.ഐ.സി മെഡിക്കൽ ഓഫിസർ ഡോ. കുഞ്ഞാവുട്ടി, കൗൺസിലർമാരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, അഹമ്മദ് കുട്ടി കക്കടവത്ത്, പി.ആർ.ഒ രേണു, സി.എച്ച്. മഹ്‍മൂദ് ഹാജി, മുസ്തഫ മാസ്​റ്റർ എന്നിവരും സംബന്ധിച്ചു. ഫോട്ടോ: mt doctor rasheeda nivedanam nalkunnu താലൂക്ക്​ ആശുപത്രി സൂപ്രണ്ട് ഡോ. റഷീദ നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിക്ക് നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.