പരപ്പനങ്ങാടി നഗരസഭ അഞ്ചപ്പുര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

അഞ്ചപ്പുര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന ദീർഘകാലത്തെ മുറവിളിക്ക് പരിഹാരമാകുന്ന നഗരസഭയുടെ 2020-21 പദ്ധതി ചെയർമാൻ എ. ഉസ്മാൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മൂന്ന് പദ്ധതികൾക്കായി 5,25,000 രൂപയാണ് വകയിരുത്തിയത്. കൗൺസിലർ ഫൗസിയ സിറാജ് അധ്യക്ഷത വഹിച്ചു. അലി തെക്കേപ്പാട്ട്, പി. മുഹ്​യിദ്ദീൻ മദീനി, എ. അഹമ്മദുണ്ണി, പി. മുനീർ ബാബു, എ.എസ്.എഫ്. ലത്തീഫ്, വെള്ളെങ്ങര അബ്​ദുറഹിമാൻകുട്ടി ഹാജി, മുസ്തഫ തങ്ങൾ തൊട്ടുമുഖം, പി. മുഹമ്മദ്അലി മാസ്​റ്റർ, വി. അബ്​ദുല്ലക്കുട്ടി, സലാം പരപ്പനങ്ങാടി സി. സൈതാലികുട്ടി, കെ. ചെറിയബാവ, നിസാം കാട്ടുങ്ങൽ, പട്ടണത്ത് അൻസാർ, എൻ.പി. അബ്​ദുൽ വഹാബ്, പഴയകത്ത് സലാം, കെ. നിഷാദ്, കെ.കെ. ഫാസിൽ, എ. മുഹമ്മദ്‌കോയ എന്നിവർ സന്നിഹിതരായി. പടം: mt anchappura kudivella padhathi പരപ്പനങ്ങാടി നഗരസഭ അഞ്ചപ്പുര കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.