സിവിൽ സപ്ലൈസിൽ ജില്ല തലപ്പത്ത് വ്യാപക അഴിച്ചുപണി

പാലക്കാട്: സിവിൽ സപ്ലൈസ്​ ജില്ല തലപ്പത്ത് അഴിച്ചുപണി. എറണാകുളം ജില്ല സപ്ലൈസ് ഓഫിസർ (ഡി.എസ്​.ഒ) ബി. ജ്യോതികൃഷ്ണയെ സപ്ലൈകോ ആസ്ഥാനത്ത് മാനേജർ തസ്തികയിലേക്ക് മാറ്റി. സപ്ലൈകോ എഫ്.എം.സി.ജി മാനേജർ സി.വി. ഡേവിസാണ് എറണാകുളം ഡി.എസ്​.ഒ സിവിൽ സപ്ലൈസ് കമീഷണറേറ്റിലെ അസി. സെക്രട്ടറി (ഗ്രേഡ് ഒന്ന്) ടി. ഗാനാദേവിയെ കൊല്ലം ഡി.എസ്​.ഒ ആക്കി. കൊല്ലം ഡി.എസ്​.​ഒ സി.എസ്. ഉണ്ണികൃഷ്ണകുമാറിനെ കോട്ടയത്തേക്ക്​ മാറ്റി. കോട്ടയം ഡി.എസ്​.ഒ വി.എൽ. പ്രദീപ് കുമാറാണ് സിവിൽ സപ്ലൈസ് കമീഷണറേറ്റിലെ പുതിയ അസി. സെക്രട്ടറി (ഗ്രേഡ് ഒന്ന്). പാലക്കാട് ഡി.എസ്​.ഒ അജിത് കുമാറിനെ മലപ്പുറത്തേക്കും മലപ്പുറം ഡി.എസ്​.ഒ കെ. രാജീവിനെ കോഴിക്കോ​േട്ടക്കും മാറ്റി. കോഴിക്കോട്​ ഡി.എസ്​.ഒ എം.വി. ശിവകാമി അമ്മാളിനെ സപ്ലൈകോ പാലക്കാട് റീജനൽ മാനേജറാക്കി. സപ്ലൈകോ പാലക്കാട് റീജനൽ മാനേജർ യു. മോളിയാണ് പുതിയ പാലക്കാട് ഡി.എസ്​.ഒ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.