പെരിന്തൽമണ്ണ: ഊട്ടിറോഡിൽ വലിയങ്ങാടിയിൽ ഡ്രൈവർമാർക്ക് കാഴ്ചമറക്കുന്ന വിധമുള്ള പരസ്യ ബോർഡുകൾ മോട്ടോർ വാഹന വകുപ്പ് നീക്കി. വലിയങ്ങാടിയിൽ കക്കൂത്ത്, ചെമ്പൻ കുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹന ഡ്രൈവർമാർക്ക് ഊട്ടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു പരസ്യബോർഡുകൾ ഉണ്ടായിരുന്നത്. മുനിസിപ്പൽ കൗൺസിലർ ഉസ്മാൻ താമരത്ത് നൽകിയ പരാതിയിലാണ് നടപടി. പടം mc pmna bord neekki പെരിന്തൽമണ്ണ വലിയങ്ങാടിയിലെ റോഡിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ച പരസ്യബോർഡ് ............................................. 46 കുടുംബങ്ങളെ പുനരധിവസിപ്പിച്ച കാഞ്ഞിരക്കുന്നിൽ സാംസ്കാരിക കേന്ദ്രവും പെരിന്തൽമണ്ണ: വീട് വെച്ചും മിനി ഫ്ലാറ്റ് സമുച്ചയം നിർമിച്ചും 46 കുടുംബങ്ങളെ പുനരധിവസിപ്പിച്ച കാഞ്ഞിരക്കുന്ന് കോളനിയിൽ നഗരസഭയുടെ സാംസ്കാരിക കേന്ദ്രവും ഒരുങ്ങി. കോളനി നിവാസികൾക്കും, യുവാക്കൾക്കും മറ്റും ഒത്തുകൂടാനും കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണിത്. പെരിന്തൽമണ്ണ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് മൂസക്കുട്ടിയുടെ നാമത്തിലാണ് കേന്ദ്രം. നഗരസഭയുടെ സാന്ത്വനം പുനരധിവാസ കേന്ദ്രം നിർമിക്കുന്നതും ഇവിടെയാണ്. അത്യാധുനിക മാതൃകയിൽ ഹൈടെക്ക് അംഗൻവാടി നിർമിച്ചതോടെ പഴയ അംഗൻവാടി കെട്ടിടം നവീകരിച്ചാണ് സാംസ്കാരിക കേന്ദ്രമാക്കി ഉപയോഗിക്കുന്നത്. കോളനിയിലെ യുവാക്കളാണ് കെട്ടിടം നവീകരിച്ചത്. നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് കെട്ടിടം സാംസ്കാരിക കേന്ദ്രത്തിന് നൽകിയത്. കൾച്ചറൽ സൻെററിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലിം നിർവഹിച്ചു. കൗൺസിലർമാരായ ജംന ബിൻത്, ഷഫീന, മുൻ കൗൺസിലർ എം. മുഹമ്മദ് ഹനീഫ, നിയാസ്, അബ്ദുറഹ് മാൻ എന്നിവർ പങ്കെടുത്തു. പടം mc pmna samskarika kendramപെരിന്തൽമണ്ണ കാഞ്ഞിരക്കുന്നിൽ മൂസക്കുട്ടി സ്മാരക സാംസ്കാരിക കേന്ദ്രം തുറന്ന ശേഷം നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീമും കൗൺസിലർമാരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.