പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

പൊന്നാനി: പൊന്നാനിയിൽനിന്ന്​ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മരക്കടവ് സ്വദേശി കബീറിനെയാണ് കാണാതായത്. വള്ളത്തിൽ കൂടെയുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ അശ്റഫ്, ഹംസ, റഹീം എന്നിവർ നീന്തി രക്ഷപ്പെട്ടു. പൊന്നാനി സ്വദേശി മുജീബി​ൻെറ ഉടമസ്ഥതയിലുള്ള നൂറുൽ ഹുദ വള്ളമാണ് അപകടത്തിൽപെട്ടത്. ഞായറാഴ്​ച രാത്രി ഒമ്പതരയോടെ പടിഞ്ഞാറെക്കര ഭാഗത്തായിരുന്നു അപകടം. ശക്തമായ തിരയിൽ വള്ളം നിയന്ത്രണം നഷ്​ടപ്പെട്ട് മറിയുകയായിരുന്നു. നാലുപേരും നീന്തിയെങ്കിലും കബീറിനെ കാണാതാവുകയായിരുന്നു. മറ്റുള്ളവർ പടിഞ്ഞാറെക്കര നായർ തോട് ഭാഗത്താണ് നീന്തിക്കയറിയത്. മൂവരെയും തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹംസയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടൽ പ്രക്ഷുബ്​ധമായതിനാൽ രാത്രി കബീറിനായുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.