തെരഞ്ഞെടുപ്പിനൊരുങ്ങി മുസ്​ലിംലീഗ്​; പി.കെ. കുഞ്ഞാലിക്കുട്ടിക്ക്​ ചുമതല

മലപ്പുറം: കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്​ലിം ലീഗിനെ നയിക്കുന്ന ചുമതല ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്. ദേശീയ ഒാർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി ദേശീയതലത്തിലുള്ള ചുമതലകൾ നിർവഹിക്കും. മലപ്പുറത്ത്​ നടന്ന ലീഗ്​ ഉന്നതാധികാര സമിതി യോഗശേഷം സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ ചുമതലയാണ് കുഞ്ഞാലിക്കുട്ടിയെ​ ഏൽപ്പിച്ചത്​. ഭരണം പിടിക്കാന്‍ മുന്നണിയെ ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് നേതൃത്വത്തി​ൻെറ വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന്​ കീഴിൽ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കുമായിട്ടുണ്ടെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. കേരള രാഷ്​ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയു​െട സാന്നിധ്യം അനിവാര്യമാണെന്നും എന്നാൽ നിയമസഭയിലേക്ക് മത്സരിക്കുന്നത്​ സംബന്ധിച്ച്​ ആ ഘട്ടം വരുമ്പോള്‍ തീരുമാനിക്കുമെന്നും ഇ.ടി പറഞ്ഞു. മലപ്പുറം ലീഗ്​ ഹൗസിൽ ചേർന്ന യോഗത്തിൽ ഹൈദരലി ശിഹാബ്​ തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, പി.വി. അബ്​ദുൽ വഹാബ്​ എം.പി, കെ.പി.എ മജീദ്​, പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ, എം.പി. അബ്​ദുസമദ്​ സമദാനി, വി.കെ. ഇബ്രാഹിം കുഞ്ഞ്​ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.