പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം തിരിച്ചുവിട്ടു

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന്​ കോയമ്പത്തൂരിലേക്ക്​ തിരിച്ചുവിട്ടു. ഞായറാഴ്​ച വൈകീട്ട്​ 6.35ന്​ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ്​ കനത്ത മഴയെ തുടർന്ന്​ കോയമ്പത്തൂരിലേക്ക്​ തിരിച്ചുവിട്ടത്​. ഡൽഹി-കണ്ണൂർ-കോഴിക്കോട്​ വിമാനമാണിത്​. 6.35ന്​ എത്തി രാത്രി എട്ടിന്​ ഡൽഹിയിലേക്ക്​ പോകേണ്ട വിമാനമാണിത്​. പിന്നീട്​ രാത്രിയാണ്​ കോയമ്പത്തൂരിൽനിന്ന്​ തിരിച്ചെത്തിയത്​. തുടർന്ന്​ ഡൽഹിയിലേക്ക്​ മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.