താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച്​ മുമ്പും സ്വർണക്കടത്ത്​

കരിപ്പൂർ: സ്വർണം കടത്താൻ ശ്രമിച്ചതിന്​ കരിപ്പൂരിലെ താൽക്കാലിക ജീവനക്കാർ നേരത്തെയും ഡി.ആർ.​െഎ പിടിയിലായിരുന്നു. ഏറ്റവും ഒടുവിൽ 2018 മാർച്ചിലാണ്​ വിമാനത്താവളത്തിൽ നിന്ന്​ സ്വർണം പുറത്തെത്തിക്കുന്നതിനിടെ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച്​ പേരെ ഡി.ആർ.​െഎ പിടികൂടിയത്​. കടത്തിന്​ സഹായിച്ചതിന്​ ആറ്​ കരാർ ജീവനക്കാരെയും നേ​രത്തെ ഡി.ആർ​.​െഎ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടിരുന്നു. 2017ലും രണ്ട്​ പേർ ടോയ്​ലറ്റിൽ യാത്രക്കാർ ഒളിപ്പിച്ച സ്വർണം പുറത്തുകടത്തുന്നതിനിടെ പിടിയിലായിട്ടുണ്ട്​. പിന്നീട്​ ഏജൻസികൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജോലി സമയത്ത്​ മൊബൈൽ ഫോൺ അടക്കം ഉപയോഗിക്കുന്നതിനായിരുന്നു നിയന്ത്രണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.