പാലക്കാട്: അന്തർ സംസ്ഥാന യാത്ര ഇളവുകളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ വാളയാറിൽ നാരോ ബ്രിഡ്ജിന് സമീപത്തെ പൊലീസ് ഒൗട്ട്പോസ്റ്റിൻെറ പ്രവർത്തനം അവസാനിപ്പിച്ചു. എല്ലാ വാഹനങ്ങൾക്കും ഇവിടെ നിയന്ത്രണമില്ലാതെ പ്രവേശനം നൽകും. നിലവിലെ ജി.എസ്.ടി കോംപ്ലക്സിന് സമീപം ചന്ദ്രാപുരം ജങ്ഷനിൽ ഹൈവേയിൽ വാളയാർ-പാലക്കാട് ലൈനിൽ ബാരിക്കേഡ് വെച്ച് വാഹനങ്ങൾ തടയും. ചരക്ക് വാഹനങ്ങളുടെ വിവരശേഖരണവും നടത്തില്ല. എല്ലാ പാസഞ്ചർ വാഹനങ്ങളും ആർ.ടി.ഒ ചെക്ക്പോസ്റ്റിന് സമീപത്തുനിന്ന് ഹൈവേയിൽ സർവിസ് റോഡിലൂടെ ജി.എസ്.ടി ചെക്ക്പോസ്റ്റിലേക്ക് തിരിച്ചുവിടും. ജി.എസ്.ടി ചെക്ക്പോസ്റ്റിൽ യാത്രക്കാരുടെ രജിസ്േട്രഷൻ പരിശോധിക്കും. രജിസ്റ്റർ ചെയ്യാത്തവരെ രജിസ്റ്റർ ചെയ്യിപ്പിക്കും. എക്സിറ്റിൽ വാഹനങ്ങളുടെ വിവരശേഖരണം നടത്തുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.