ജില്ല ആശുപത്രിയിൽ കാൻസർ വാർഡ് അടച്ചു; രോഗികൾ പ്രതിസന്ധിയിൽ

പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ നിരവധിപേർക്ക് ആശ്വാസമായിരുന്ന കാൻസർ വാർഡ് അടച്ചത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. പാലിയേറ്റിവ് വാർഡും ഇതിനോടുകൂടി പ്രവർത്തിച്ചിരുന്നു. സ്ട്രോക്ക് വന്നും മറ്റും പാടേ കിടപ്പിലായ രോഗികളെയാണ് അർബുദരോഗികൾക്ക് പുറമെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെയുള്ള ഡോക്ടർ നാലുമാസം മുമ്പ് മെറ്റേണിറ്റി ലീവിൽപോയശേഷം വർക്ക് അറേജ്മൻെറിൽ മറ്റൊരു ഡോക്ടറെവെച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയിരുന്നു. അതിനിടെ പാലിയേറ്റിവ് വാർഡ് കൈകാര്യം ചെയ്തിരുന്ന ഫിസിഷ്യൻ സർവിസ് വിട്ടതും മറ്റൊരു ഡോക്ടർക്ക് കോവിഡ് ഡ്യൂട്ടി നൽകിയതും വാർഡി‍ൻെറ പ്രവർത്തനങ്ങൾ നിൽക്കാൻ കാരണമായി. 20 രോഗികളെ കിടത്താൻ സൗകര്യമുള്ള ഇവിടെ ദിവസം മൂന്നു പേർക്കെങ്കിലും കീമോ തെറപ്പി ചെയ്തിരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ല ആശുപത്രികളിലും അർബുദചികിത്സക്ക് സൗകര്യമൊരുക്കിയതി‍ൻെറ ഭാഗമാണ് ആംഭിച്ചത്. താൽക്കാലിക ലീവിൽപോയ ഡോക്ടർ രണ്ടു മാസത്തിനുശേഷം തിരികെയെത്തുന്നതുവരെ ഇനി കാൻസർ വാർഡ് പ്രവർത്തിക്കില്ല. ഇവിടെ ചികിത്സതേടിയിരുന്ന രോഗികൾ ചിലർ നിലമ്പൂർ ജില്ല ആശുപത്രിയിലും ചിലർ സ്വകാര്യ ആശുപത്രികളിലും പോവുകയാണ്. പാലിയേറ്റിവ് വാർഡിൽ ഒന്നര വർഷം രണ്ടു നഴ്സിങ് അസിസ്​റ്റൻറുമാരെ പെരിന്തൽമണ്ണ പാലിയേറ്റിവ് യൂനിറ്റാണ് ശമ്പളം നൽകി നിലനിർത്തിയത്. ഇത് പിന്നെയും രണ്ടുമാസം നീട്ടിനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.