കരിപ്പൂർ: എസ്.വൈ.എസ് സമരത്തിന് തുടക്കം

കൊണ്ടോട്ടി: 'കരിപ്പൂരി​ൻെറ ചിറകരിയാന്‍ അനുവദിക്കില്ല' മുദ്രാവാക്യവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായി. കോഴിക്കോട് വിമാനത്താവള പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരത്തോടെയാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമായത്. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി. സൈദലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറിമാരായ മുഹമ്മദ് പറവൂര്‍, എം. മുഹമ്മദ് സ്വാദിഖ്, അബൂബക്കര്‍ പടിക്കല്‍, റഹ്മതുല്ല സഖാഫി എളമരം, എം.വി. സിദ്ദീഖ് സഖാഫി എന്നിവർ സംസാരിച്ചു. കേന്ദ്ര വ്യോമ വകുപ്പ് മന്ത്രിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കുമുള്ള നിവേദനം ഓണ്‍ലൈനായി സമര്‍പ്പിച്ചു. ​െസപ്റ്റംബർ 11ന് വൈകീട്ട്​ അഞ്ച്​ മുതല്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രസ്ഥാന കുടുംബങ്ങള്‍ വീട്ടുപടിക്കല്‍ 'കരിപ്പൂരി​ൻെറ ചിറകരിയരുത്' മുദ്രാവാക്യമുയര്‍ത്തി സമരം നടത്തും. ഫോട്ടോ: MPG KDY SYS NILPU SAMARAM (1), MPG KDY SYS NILPU SAMARAM (2) 'കരിപ്പൂരി​ൻെറ ചിറകരിയാന്‍ അനുവദിക്കില്ല' മുദ്രാവാക്യവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കോഴിക്കോട് വിമാനത്താവള പരിസരത്ത് സംസ്ഥാന നേതാക്കള്‍ നടത്തിയ നില്‍പ്പ് സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.