എൻ.വൈ.എൽ​ സംസ്ഥാന കാമ്പയിൻ സമാപനം

മലപ്പുറം: 'അയോധ്യ-കോൺഗ്രസ്-കപട രാഷ്​ട്രീയം തിരിച്ചറിയുക, ഫാഷിസം-സേട്ടുസാഹിബ് ആണ് ശരി' എന്ന നാഷനൽ യൂത്ത് ലീഗ് സംസ്ഥാന കാമ്പയിൻ സമാപനത്തി​ൻെറ ഓൺലൈൻ സംഗമം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സംഘ്​പരിവാർ വർഗീയതക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന നിസ്സംഗതയും കപട മതേതരത്വവുമാണ് ബി.ജെ.പിയെ വളർത്തിയതും ഇന്ത്യയിൽ അധികാരത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ, എം. സ്വരാജ് എം.എൽ.എ, എ.എൻ. ഷംസീർ എം.എൽ.എ, ​േഡാ. ഫസൽ ഗഫൂർ, ഇ.എസ്. ബിജിമോൾ എം.എൽ.എ, ടി.വി. രാജേഷ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷംസീർ കരുവൻതിരുത്തി സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻറ്​ നാസർ കൂരാര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.