ഉപദേശക സമിതി​യോഗം ബുധനാഴ്​ചയിലേക്ക്​ മാറ്റി

കരിപ്പൂർ: തിങ്കളാഴ്​ച നിശ്ചയിച്ചിരുന്ന കോഴിക്കോട്​ വിമാനത്താവള ഉപദേശക സമിതി യോഗം ബുധനാഴ്​ചയിലേക്ക്​ മാറ്റി. പാർലമൻെറ്​ സമ്മേളനം 14ന്​ തുടങ്ങുന്നതിനാൽ ഇതിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്​ച എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. തുടർന്നാണ്​ ഉപദേശക സമിതിയോഗം മാറ്റിയത്​. വിമാനാപകടം, വലിയ വിമാന സർവിസ്​ പുനഃസ്ഥാപിക്കൽ, കൂടുതൽ ആഭ്യന്തര സർവിസ്​, ഗൾഫ്​ സെക്​ടറിന്​ പുറത്തേക്ക്​ സർവിസ്​ ആരംഭിക്കൽ, വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളാണ്​ യോഗത്തിൽ ചർച്ച ചെയ്യുക. സമിതി ചെയർമാൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയിലാണ്​ യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.