ഡിവൈഡറിലിടിച്ച്​ കാർ മറിഞ്ഞു

തേഞ്ഞിപ്പലം: അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച്​ തല കീഴായി മറിഞ്ഞു. ദേശീയപാതയിൽ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് ചെട്ട്യാര്‍മാടിൽ ശനിയാഴ്​ച രാവിലെ 6.30ഓടെയാണ് അപകടം. കണ്ണൂരില്‍നിന്ന്​ എറണാകുളം ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍പെട്ടത്. വാഹനം ഓടിച്ചിരുന്ന കണ്ണൂര്‍ താണ സ്വദേശി മുഹമ്മദ് നിസാം (25) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. ഫോട്ടോ. mt divider car accident ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം ഡിവൈഡറിലിടിച്ച് മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.