തിരൂരങ്ങാടി: സ്വന്തം വീട്ടിൽ ഗ്രന്ഥപ്പുര ഒരുക്കി വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നിരുന്ന തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ വലിയാട്ട് ബാപ്പുട്ടി ഹാജി എന്ന മൊയ്തീൻകുട്ടി ഹാജിയെ (83) കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആദരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗൺ തുടങ്ങിയതോടെ വായനശാലയിൽ തനിച്ചാണിപ്പോൾ. ആർക്കും ഇവിടെ കയറിച്ചെന്ന് വായിക്കാമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ തായിഫിൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഹാജി പിന്നീട് തിരിച്ച് വരുമ്പോൾ നിരവധി ഭാഷകളുടെ പുസ്തകങ്ങളുമായിട്ടാണ് തിരിച്ചെത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ആദരിച്ചു. ഒ. ഷൗക്കത്തലി, പച്ചായി മൊയ്തീൻകുട്ടി, വി.സി. കാസിം മാസ്റ്റർ, ഒ. ഇർഷാദ്, എൽ. അബ്ദുൽ ഗഫൂർ, കെ.പി. അനസ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : mt baputy hajikku aadaram തിരൂരങ്ങാടിയിലെ ബാപ്പുട്ടി ഹാജിയെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.