കടലുണ്ടിപ്പുഴയില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കും: ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു

വേങ്ങര: പ്രളയത്തില്‍ കരയിടിഞ്ഞ കടലുണ്ടിപ്പുഴയിലെ വിവിധ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മാണത്തിന് പ്രാരംഭ നടപടിയായി. 2018ലെ പ്രളയത്തില്‍ കുഴിപ്പുറം, കൂമന്‍കല്ല് പാലങ്ങളുടെ സമീപ ഭാഗങ്ങളില്‍ കരയിടിച്ചിലുണ്ടായിരുന്നു. ഈ പ്രദേശങ്ങളിലാണ് പാര്‍ശ്വഭിത്തികള്‍ നിര്‍മിക്കുന്നത്. എസ്​റ്റിമേറ്റ് തയാറാക്കുന്നതി​ൻെറ ഭാഗമായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രിക്കും പ്രളയസമയത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും ചീഫ് എൻജിനീയര്‍ക്കും ഇതുസംബന്ധിച്ച് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ കത്ത് നല്‍കിയിരുന്നു. ഇതിനായി 35 ലക്ഷം രൂപയുടെ എസ്​റ്റിമേറ്റ് ജലസേചനവിഭാഗം ചീഫ് എൻജിനീയര്‍ തയാറാക്കി സമര്‍പ്പിച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ ഷാജഹാന്‍ കബീര്‍, അസി. എൻജിനീയർ പി. ഷബീര്‍, ഓവര്‍സിയര്‍ മന്‍സൂര്‍ കവറൊടി, വി.എസ്. ബഷീര്‍, ടി. മൊയ്തീന്‍കുട്ടി, പഞ്ചിളി അസീസ്, സി. അയമുതു മാസ്​റ്റര്‍, കറുമണ്ണില്‍ അബ്​ദുസ്സലാം, എന്‍. മജീദ് മാസ്​റ്റര്‍ എന്നിവരാണ് സന്ദർശകസംഘത്തിൽ ഉണ്ടായിരുന്നത്. പടം : mt vengara kadalundippuzha കടലുണ്ടിപ്പുഴ പാർശ്വഭിത്തി നിർമാണവുമായി ബന്ധപ്പെട്ട്​ ഉദ്യോഗസ്ഥർ പുഴ സന്ദർശിക്കുന്നു കൂമൻകല്ല് പാലം: സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടി വേങ്ങര: പ്രളയത്തില്‍ തകര്‍ന്ന കൂമന്‍കല്ല് പാലത്തി​ൻെറ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടി ആരംഭിച്ചു. കൂമന്‍കല്ല് പാലത്തിനടുത്ത് പള്ളിക്ക് സമീപമുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മിക്കുന്നത്. എസ്​റ്റിമേറ്റ് തയാറാക്കുന്നതിനായി ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു. സംരക്ഷണഭിത്തിക്ക് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചത് പാലത്തിന് ഭീഷണിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് (പാലങ്ങളുടെ വിഭാഗം) എക്സിക്യൂട്ടിവ് എൻജിനീയര്‍ എസ്. ഹരീഷ്, അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ പി. രാമകൃഷ്​ണന്‍, ഓവര്‍സിയര്‍ ദിനേശന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. \

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.