പാണ്ടിക്കാട്: കേന്ദ്രസർക്കാറിൻെറ കർഷകദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് കിസാൻസഭ മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിയും കർഷകത്തൊഴിലാളി ഫെഡറേഷനും ചേർന്ന് പാണ്ടിക്കാട് ടൗണിൽ . കിസാൻസഭ സംസ്ഥാന ട്രഷറർ തുളസീദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. നാസർ ഡിബോണ അധ്യക്ഷത വഹിച്ചു. മുസ്തഫ കൊണ്ടേങ്ങാടൻ, ടി. റമീസ്, സി.പി. അസീസ്, ഇസ്മായിൽ കുരിക്കൾ, സലീൽ പുല്ലത്ത്, വേലായുധൻ, മൻസൂർ കരിമ്പിൽ, ബൈജു എറിയാട് തുടങ്ങിയവർ സംസാരിച്ചു. പടം me pandikkad kisan sabha കിസാൻസഭ മഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി പാണ്ടിക്കാട് ടൗണിൽ നടത്തിയ ഉപവാസം ധർണ നടത്തി പാണ്ടിക്കാട്: പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ, കർഷകസംഘം, സി.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റികൾ എന്നിവരുടെ ആഭിമുഖ്യത്തിൽ പാണ്ടിക്കാട് ടൗണിൽ ധർണ നടത്തി. കർഷകസംഘം ഏരിയ സെക്രട്ടറി കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഹമീദ് മണ്ഡായി അധ്യക്ഷത വഹിച്ചു. സുന്ദരൻ ഈസ്റ്റ്, കൊരമ്പയിൽ ശങ്കരൻ, പി. രാമദാസ്, എൻ.ടി. ഹരിദാസൻ, എം. മുൻഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.