കോവിഡ്: നിയന്ത്രണം കർശനമാക്കി ചീക്കോട്‌ പഞ്ചായത്ത്

എടവണ്ണപ്പാറ: നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച രാവിലെ വാഴക്കാ​ട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ചീക്കോട് ഗ്രാമപഞ്ചായത്ത്​ 18ാം വാർഡ് കൊളംബലം സ്വദേശി സുബ്രഹ്മണ്യന് കോവിഡ് ആൻറിജെൻ ടെസ്​റ്റ്​ പോസിറ്റിവായതിനാൽ പ്രദേശത്ത് നിയന്ത്രണം കടുപ്പിച്ച് ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഇദ്ദേഹത്തി​ൻെറ സംസ്കരണം നടന്നത്. ഒരാഴ്ചയായി ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കംപുലർത്തിയവർ, കുടുംബാംഗങ്ങൾ, ആശുപത്രിയിലേക്ക് കൊണ്ടുപോയവർ എന്നിവർ ആരോഗ്യവകുപ്പി​ൻെറ നിർദേശപ്രകാരം ക്വാറൻറീനിൽ കഴിയണം. രോഗലക്ഷണമുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ഈ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കിഴക്കേ കൊളംബലം, പടിഞ്ഞാറേ കൊളംബലം ഭാഗത്തെ കടകൾ വൈകീട്ട് അഞ്ച്​ വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. പ്രദേശത്തെ പള്ളികളിലും അമ്പലങ്ങളിലും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനാവശ്യയാത്രകളും വിരുന്നുപോക്കും ഒഴിവാക്കണം. 60ന് മുകളിൽ പ്രായമുള്ളവരും കുട്ടികളും ഗർഭിണികളും നിത്യരോഗികളും വീടുകളിൽ കഴിയണം. എല്ലാവിധ കൂട്ടംകൂടിയുള്ള കളികളും പൊതുകുളങ്ങളിലെ കുളികളും ഒഴിവാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. സഈദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.