കൊണ്ടോട്ടി: സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു, കര്‍ഷക സംഘം സംയുക്ത മുതുവല്ലൂര്‍ പാപ്പത്ത് നടന്നു. ധര്‍ണ സി.ഐ.ടി.യു ജില്ല കൗണ്‍സില്‍ അംഗം അസ്ലം ഷേര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സൻെറര്‍ അംഗം വി.കെ. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗം കെ.പി. ഷെക്കീര്‍ സംസാരിച്ചു. ശങ്കരന്‍ പടിഞ്ഞാത്ത് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. മാളിയേക്കല്‍ പോക്കരുട്ടി ഹാജി അനുസ്മരണം കൊണ്ടോട്ടി: കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷനും മുസ്ലിം ലീഗ് നേതാവുമായ പോക്കരുട്ടി ഹാജിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡൻറ് കിളിനാടന്‍ ഉണ്ണീന്‍കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് മടാന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ആലിബാപ്പു, പി. അബ്ദുറഹിമാന്, പഴേരി കുഞ്ഞിമുഹമ്മദ്, ഇ.എം. ഉമ്മര്‍, അബ്ദുല്‍ മജീദ് കുടുക്കന്‍, കെ.ടി. അബ്ദുറഹ്മാന് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. അലി വെട്ടോടന്‍ സ്വാഗതവും ശംസു ചാലക്കല്‍ നന്ദിയും പറഞ്ഞു. ആദരിച്ചു ചെമ്മലപ്പറമ്പ്: ആതുരസേവന രംഗത്ത് മികച്ച വിജയം കൈവരിച്ച് ബി.എച്ച്.എം.എസ് ജേതാവ് പാണ്ടിക്കാടന്‍ സഹദയെ ചെമ്മലപ്പറമ്പ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.വി.എ. ലത്തീഫ് ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പറശ്ശേരി മൂസ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.