എടപ്പാൾ: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് യു.എ.ഇ കോൺസുലേറ്റിൽനിന്ന് നിരന്തര സഹായങ്ങൾ കൈപ്പറ്റുകയും പിന്നീട് അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി അധ്യാപക ദിനത്തിൽ ചട്ടം പഠിപ്പിക്കൽ സമരം നടത്തി. തവനൂർ നരിപറമ്പിലെ മന്ത്രി ജലീലിൻെറ ഓഫിസിന് മുന്നിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഖുർആൻ വിശ്വാസികളുടെ ജീവിതത്തിൻെറ കവചമാണെന്നും മന്ത്രി ജലീൽ അതിനെ സ്വർണക്കടത്തിൻെറയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി, ജനറൽ സെക്രട്ടറിമാരായ ഇ.പി. രാജീവ്, നൗഫൽ ബാബു, യു.കെ. അഭിലാഷ്, ഒ.കെ. ഫാറൂഖ്, സി.കെ. ഹാരിസ്, സെക്രട്ടറിമാരായ അഡ്വ. എ.എം. രോഹിത്, പി. നിധീഷ്, പി. ഇഫ്തികാറുദ്ദീൻ, സിദ്ദീഖ് പന്താവൂർ, ഷഫീക് കൈമലശ്ശേരി, ടി.പി. മുഹമ്മദ്, പി. നസ്റുല്ല, സി.എം. പുരുഷോത്തമൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ തുടങ്ങിയവർ പങ്കെടുത്തു. Phot0: mpg chattam padippikkal samaram യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചട്ടം പഠിപ്പിക്കൽ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.