കരിപ്പൂരിൻെറ ചിറകരിയുന്നത് ഹജ്ജ് തീർഥാടകരെ വീണ്ടും ദുരിതത്തിലാക്കുമെന്ന് വിമാനത്താവള സംരക്ഷണത്തിന് പുതിയ കൂട്ടായ്മ രൂപവത്കരിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ കരിപ്പൂരിൻെറ ചിറകരിയുന്നത് ഹജ്ജ് തീർഥാടകരെ വീണ്ടും ദുരിതത്തിലാക്കുമെന്ന് കോഴിക്കോട്: വിമാനദുരന്തത്തിൻെറ മറവിൽ കരിപ്പൂർ വിമാനത്താവളത്തിൻെറ ചിറകരിയാൻ നടക്കുന്ന ശ്രമങ്ങൾ ഹാജിമാരുടെ യാത്ര വീണ്ടും ദുരിതത്തിലാക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിലയിരുത്തൽ. 2015ൽ റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങൾക്ക് വിലക്കു വന്നതോടെ നാലു വർഷത്തോളം ഹാജിമാർ ദുരിതത്തിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ജനകീയ കൂട്ടായ്്മക്ക് മുൻകൈയെടുക്കേണ്ടതുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ഹാജിമാർ കൂടുതലും മലബാറിൽനിന്നാണെന്നിരിക്കെ കടുത്ത ദുരിതങ്ങളാണ് നാലു വർഷം കേരളത്തിൽനിന്നുള്ള ഹാജിമാർ അനുഭവിച്ചത്. 2018ൽ നെടുമ്പാേശ്ശരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഹാജിമാർ അനുഭവിച്ച പ്രയാസങ്ങൾ കടുത്തതായിരുന്നു. ഹാജിമാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കരിപ്പൂരിലാണ് വേണ്ടത്രയുള്ളത്. ഹജ്ജ് ഹൗസ് ഉൾപ്പെടെ കരിപ്പൂരിൽ ഉള്ളതും വലിയ സൗകര്യമാണ്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിലനില്‍ക്കണം. ഇതിനേക്കാള്‍ സാങ്കേതികമായി പ്രയാസങ്ങളുള്ള എയര്‍പോര്‍ട്ടുകളെക്കുറിച്ച് ആരും പരാതിപ്പെടുന്നില്ല. മിയാല്‍ (മലബാര്‍ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) എന്ന പേരില്‍ ഒരു കൂട്ടായ്മയും സംവിധാനവും രൂപപ്പെടണം. ഇതിനുവേണ്ടി ശക്തമായ ജനകീയ പിന്തുണ ആർജിച്ചെടുക്കാന്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ആഗ്രഹിക്കുന്നതായും സി. മുഹമ്മദ് ഫൈസി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മലബാറിലെ മുഴുവന്‍ മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും സമസ്ത, എസ്.വൈ.എസ്, മലബാർ ഡെവലപ്മൻെറ് ഫോറം, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, എം.ഇ.എസ്, എം.എസ്.എസ്, വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും പ്രവര്‍ത്തകരും ഈ കൂട്ടായ്മയോടൊപ്പം ചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.