മേലാറ്റൂർ: ടൗണിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. രാവിലെയും വൈകുന്നേരങ്ങളിലും കൂട്ടമായി റോഡിലിറങ്ങുന്ന നായ്ക്കൾ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബസ്സ്റ്റാൻഡ് പരിസരങ്ങളും നായ്ക്കളുടെ വിഹാരകേന്ദ്രമാണ്. പടം melatoor theruvu naaykal മേലാറ്റൂർ പെരിന്തൽമണ്ണ റോഡിലിറങ്ങിയ തെരുവുനായ്ക്കൾ 'ഡി.പി.സി നിലപാട് അധികാരത്തിൻമേലുള്ള കടന്നുകയറ്റം' ഏലംകുളം: ഗ്രാമപഞ്ചായത്ത് 2020-2021 വാർഷികപദ്ധതി റിവിഷന് നൽകിയ 85 ലക്ഷം രൂപയിലധികം വരുന്ന 52 പദ്ധതികൾക്ക് അംഗീകാരം നൽകാതെയുള്ള ജില്ല ആസൂത്രണ സമിതി നിലപാട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻെറ അധികാരത്തിൻമേലുള്ള കൈയേറ്റമെന്ന് ഏലംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി. ജൂലൈ 30ന് ഓൺലൈനായി ഡി.പി.സി അംഗീകാരത്തിന് നൽകിയ പദ്ധതികൾക്ക് ആഗസ്റ്റ് നാല്, 12 തീയതികളിൽ ചേർന്ന സമിതിയിലും അംഗീകാരം നൽകാതെ തദ്ദേശ സ്ഥാപനത്തിൻെറ സ്വയംഭരണാധികാരത്തിൽ കടന്നുകയറ്റം നടത്തുകയാണ് ജില്ല പഞ്ചായത്തും ജില്ല ആസൂത്രണ സമിതിയും ചെയ്യുന്നത്. പ്രസിഡൻറ് കെ. ആയിഷ, വൈസ് പ്രസിഡൻറ് എം.വി. സുഭദ്ര, വികസന സ്ഥിരം സമിതി ചെയർപേഴ്സൻ സി.വി. ഷീബ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.പി. അനിൽ, അംഗങ്ങളായ വിജയലക്ഷ്മി, സ്വപ്ന, സന്ധ്യ, രാജഗോപാലൻ, പി. അനിത തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.