ദുരന്തം ഞെട്ടിപ്പിക്കുന്നത്​ ^രമേശ്​ ചെന്നിത്തല

ദുരന്തം ഞെട്ടിപ്പിക്കുന്നത്​ -രമേശ്​ ചെന്നിത്തല കരിപ്പൂർ: കരിപ്പൂരിലെ വിമാന ദുരന്തം ഞെട്ടിപ്പിക്കുന്നതാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അപകട സ്ഥലം സന്ദർശിച്ച്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. അപകട കാരണം അന്വേഷണത്തിലൂടെ മാത്രമേ അറിയാനാവൂ. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്​. നാട്ടുക്കാരുടെ രക്ഷാപ്രവർത്തനത്തിലെ ആത്മാർഥത അഭിനന്ദനാർഹമാണെന്നും ചെന്നിത്തല പറഞ്ഞു. പരിക്കേറ്റവരു​െട ചികിത്സ സർക്കാർ ഏറ്റെടുക്കണം -മുല്ലപ്പള്ളി രാമചന്ദ്രൻ കരിപ്പൂർ: കരിപ്പൂരിലെ വിമാന ദുരന്തത്തിൽപെട്ട്​ ഗുരുതരമായി പരിക്കേറ്റവർക്ക്​ ദീർഘക്കാലം ചികിത്സ ആവശ്യമായതിനാൽ അതി​ൻെറ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. താൽക്കാലിക നഷ്​ടപരിഹാരം മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്​ മുന്നിട്ടിറങ്ങിയ നാട്ടുക്കാരും ജനപ്രതിനിധികളും വലിയ ​േസവനമാണ്​ നൽകിയത്​. ദുരന്തത്തെക്കുറിച്ച്​ അന്വേഷണം നടത്തു​േമ്പാൾ മംഗലാപുരം അപകടത്തി​​നുശേഷം സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.