തിരൂരങ്ങാടി: തെന്നല, പെരുമണ്ണ ക്ലാരി, ഒഴൂർ പഞ്ചായത്തുകളിലേക്കുള്ള മൾട്ടി ജി.പി ജലനിധി പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് തെന്നലയിലെ പദ്ധതി പ്രവർത്തനം സുഗമമാക്കുന്നതിൻെറ ഭാഗമായി സ്കീം ലെവൽ എക്സിക്യൂട്ടിവ് കമ്മിറ്റി ഓഫിസ് തുറന്നു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് സലീന കരുമ്പിൽ അധ്യക്ഷത വഹിച്ചു. മേലെ കോഴിച്ചെനയിലെ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിനകത്താണ് ഓഫിസ്. പഞ്ചായത്തിലെ നാലായിരത്തോളം വരുന്ന ജലനിധി ഉപഭോക്താക്കൾക്ക് പദ്ധതി ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടാം. പരാതി പരിഹാരസെല്ലും (ഫോൺ: 7510333710) ബില്ലിങ് സെക്ഷനും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. മീറ്റർ റീഡിങ്ങിനും സ്പോട്ട് ബില്ലിങ് സംവിധാനത്തിനും ഫീൽഡിൽ ആവശ്യമുള്ള ജീവനക്കാരെയും ഏർപ്പെടുത്തി. ജലനിധി പ്രോജക്ട് ഡയറക്ടർ ഹൈദർ അലി, ജലനിധി ടെക്നിക്കൽ മാനേജർ സജിത്ത്, വികസന സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. നൗഷാദ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സി.പി. നസീമ, ഗ്രാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. സെയ്താലി, കൃഷ്ണൻ മുക്കോയി, സുലൈഖ പെരിങ്ങോടൻ, ടി.വി. മൊയ്തീൻ, ഷരീഫ് വടക്കയിൽ, അരിമ്പ്ര മുക്താർ, പി.പി. അഫ്സൽ വി.എം. മജീദ്, എസ്.എൽ.ഇ.സി പ്രസിഡൻറ് പി.കെ. ഷാഫി, സെക്രട്ടറി ശിഹാബ് മാതോളി, ട്രഷറർ ബി.കെ. ഫസലുറഹ്മാൻ, ഇസ്മയിൽ താണിവേപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. mt jalanidhi slec തെന്നലയിൽ ജലനിധി എസ്.എൽ.ഇ.സി ഓഫിസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.