കരിപ്പൂരിൽ സർവിസ്​ പുനരാരംഭിച്ചു

മലപ്പുറം: വൻ ദുരന്തത്തിന്​ ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കോഴിക്കോട്​ വിമാനത്താവളം പ്രവർത്തനസജ്ജമായി. വിമാനസർവിസ്​ സാധാരണ നിലയിൽ ​പുനരാരംഭിച്ചതായി എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. ശനിയാഴ്​ച ​പുലർച്ചെ മൂന്ന്​ മുതൽ 11.30 വരെ ആഭ്യന്തര വിമാനങ്ങൾ എത്തി. അന്താരാഷ്​ട്ര സർവിസുകളും പുനരാരംഭിച്ചു. ഉച്ചയോടെ അഞ്ച്​ സർവിസുകൾ നടത്തി. ഉച്ചക്ക്​ മൂന്ന്​ ആഭ്യന്തര വിമാനങ്ങളും സർവിസ്​ നടത്തി. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിയടക്കമുള്ളവർ പ്രത്യേക വിമാനങ്ങളിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.