വെള്ളവും ഭീതിയുമൊഴിയാതെ വാഴക്കാട്

വാഴക്കാട്: ചാലിയാറിലെ ജലനിരപ്പിന് നേരിയ മാറ്റമുണ്ടെങ്കിലും ഭീതി തുടരുന്നു. തുടർച്ചയായി ചെയ്യുന്ന മഴയിലും ചാലിയാറി​ൻെറ കുത്തൊഴുക്കിലും വാഴക്കാട് ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനപാത ഇപ്പോഴും വെള്ളത്തിനടിയിലാണ്​. വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിൽ 200 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഏഴ് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. കൂടുതൽ പേരും ബന്ധുവീടുകളിലെക്ക് താമസം മാറി. എടവണ്ണപ്പാറയിലെ ജലാലിയ്യയിലും ക്യാമ്പ് സജ്ജീകരിച്ചു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ്​ കേടുപാട്​ സംഭവിച്ച ആക്കോട് തൈക്കൂട്ടത്തിൽ പുറായ സൈനബയുടെ വീടും മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായ ചാലിയാർ തീരപ്രദേശങ്ങളും ടി.വി. ഇബ്രാഹീം എം.എൽ.എ സന്ദർശിച്ചു. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ സൈനബയുടെ വീട്ടുകാരോടും അയൽവീട്ടുകാരോടും സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കാൻ വാഴക്കാട് വില്ലേജ് ഓഫിസർ നിർദേശം നൽകി. ഇവർക്ക് അടിയന്തര സഹായം നൽകാൻ റവന്യൂ അധികാരികളോട് എം.എൽ.എ അഭ്യർഥിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ഫാത്തിമ മണ്ണറോട്ട്, വാഴക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ ജമീല ടീച്ചർ എന്നിവരും വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ചിത്രം: me vaalillaapuzha പുഴയായി മാറിയ വാഴക്കാട് വാലില്ലാപ്പുഴ ചിത്രം: me panikkarapuraya road closed പണിക്കരപുറായയിൽ സംസ്ഥാനപാത അടച്ചപ്പോൾ ചിത്രം: me ibrahim mla ആക്കോട് തൈക്കൂട്ടത്തിൽ പുറായ സൈനബയുടെ വീടും മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായ ആക്കോട്ടെ തീരപ്രദേശങ്ങളും ടി.വി. ഇബ്രാഹീം എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.