ദീപക്​ സാഥെ; പരിചയ സമ്പന്നനായ ക്യാപ്​റ്റൻ

10,848 മണിക്കൂർ വിമാനം പറത്തി പരിചയം കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തി​ൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്​സ്​പ്രസി​ൻെറ പൈലറ്റ്​ ഇൻ കമാൻഡൻറായിരുന്ന ക്യാപ്​റ്റൻ ദീപക്​ സാഥെക്ക്​ 10,848 മണിക്കൂർ വിമാനം പറത്തിയുള്ള പരിചയം. ഇതിൽ 6,662 മണിക്കൂറും പൈലറ്റ്​ ഇൻ കമാൻഡൻറായിരുന്നു. 4,244 മണിക്കൂർ ഇന്നലെ അപകടത്തിൽപ്പെട്ട ബി 737-800 വിമാനങ്ങളാണ്​ പറത്തിയത്്​. കരിപ്പൂരിലേക്ക്​ ഇദ്ദേഹം 37 തവണയാണ്​ സർവിസ്​ നടത്തിയത്​. 2013ലാണ്​ എയർഇന്ത്യ എക്​സ്​പ്രസിൽ ജോലിയിൽ പ്രവേശിച്ചത്. അതിന്​ മുമ്പ്​ എയർഇന്ത്യയുടെ എ 310 ​ൻെറ പൈലറ്റായും സേവനം അനുഷ്​ഠിച്ചിട്ടുണ്ട്​. മുൻ വ്യോമസേന പൈലറ്റായ ഇദ്ദേഹം സ്വർണമെഡൽ ജേതാവ്​ കൂടിയാണ്​. ഹിന്ദുസ്ഥാൻ എയ്​റോനോട്ടിക്കൽസി​ൻെറ ടെസ്​റ്റ്​ പൈലറ്റ്​ കൂടിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.