മലപ്പുറത്തിൻെറ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട് കൊണ്ടോട്ടി: കോവിഡ് പേടിയെല്ലാം മറന്ന്, പിടയുന്ന ജീവനുകളെ വാരിയെടുത്ത് ഓടിയവരുടെ സഹജീവി സ്നേഹത്തിന് മലയാളികളുടെ ബിഗ് സല്യൂട്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കൊണ്ടോട്ടിയുടെയും മലപ്പുറത്തിൻെറയും കരുതലിനെ പ്രശംസിച്ചു. വിമാനത്താവളത്തിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജലീൽ എന്ന അധ്യാപകൻ ഫേസ്ബുക്കിൽ രക്ഷാപ്രവർത്തനത്തെക്കുറിച്ച് എഴുതിയ കുറിപ്പ് ഇങ്ങനെ: 'ആംബുലൻസുകളെത്തുന്നതിന് മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാർ, യാത്രക്കാരോട് മീറ്ററുകൾക്കപ്പുറത്ത് നിന്ന് ഫേസ് ഷീൽഡിനുള്ളിലൂടെ മാത്രം സംസാരിക്കുന്ന പൊലീസും ഉദ്യോഗസ്ഥരും ഇവരെ വാരിയെടുത്ത് ചുമലിലിട്ട് വാഹനങ്ങളിലേക്ക് കയറ്റുന്ന കാഴ്ച, ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി ഡ്രൈവർമാർ, രക്തം ദാനം ചെയ്യാൻ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ. ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോൾ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന 'ഫ്രീക്കൻമാർ'. മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷിംന അസീസിനോട് രക്ഷാപ്രവർത്തകർ ചോദിച്ചതിങ്ങനെ- ''ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്'' കഴിവതും വേഗം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച രക്ഷാഭടൻമാർ ശനിയാഴ്ച മുതൽ ക്വാറൻറീനിലും പ്രവേശിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.