സംഭവസ്ഥലത്തുനിന്ന്​ കിട്ടിയ ഹാൻഡ്​ ബാഗുമായി രക്ഷാപ്രവർത്തകർ

മലപ്പുറം: കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലത്തുനിന്ന്​ ലഭിച്ച ഹാൻഡ്​ബാഗുമായി രക്ഷാപ്രവർത്തക സംഘം. കൊണ്ടോട്ടി കുറുപ്പത്തെ യുവാക്കളാണ്​​ ബാഗ്​ സൂക്ഷിച്ചിരിക്കുന്നത്​. അപകടം നടന്നയുടൻ ചുറ്റുമതിൽ വഴി സംഭവ സ്ഥലത്ത്​ എത്തിയ ഇവർ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. തുടക്കത്തിൽ സെക്യൂരിറ്റി അകത്ത്​ കയറാൻ സമ്മതിച്ചിരുന്നില്ല. തുടർന്ന്​ നാട്ടുകാരുടെ സമ്മർദത്തെ തുടർന്ന്​ ഗേറ്റ്​ തുറന്നു. മതിൽ ചാടിക്കടക്കുന്നതിനിടെ പലർക്കും പരിക്കേറ്റു. ഹാൻഡ്​ ബാഗ്​ നഷ്​ടമായവർ 8921221539 എന്ന നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.