പഠനവീടൊരുക്കി പ്രാദേശിക കൂട്ടായ്മ

മേലാറ്റൂർ: ചോലക്കുളം പൂക്കുന്ന് പ്രാദേശിക കൂട്ടായ്മ വിദ്യാർഥികൾക്കായി ഒരുക്കിയ പഠനവീട്​ മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്​തു. കോവിഡി​ൻെറ പശ്ചാത്തലത്തിലാണ് പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനായി സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പഠന വീടൊരുക്കിയത്. പ്രദേശവാസിയായ എം.കെ.ബി മൊയ്തുവാണ്​ സ്​ഥലം നൽകിയത്​. മേലാറ്റൂർ നമ്പൂതിരീസ് ഹോം നീഡ്സ് ആൻഡ്​ അപ്ലയൻസസ് ഉടമ പുരുഷോത്തമനാണ് പഠനവീട്ടിലേക്ക് ടി.വി നൽകിയത്. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മൻെറ്​ നേതൃത്വത്തിലാണ് പഠനവീട്ടിലേക്കാവശ്യമായ വൈദ്യുതിയടക്കമുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കിയത്. എം. ഷിജു അധ്യക്ഷത വഹിച്ചു. 'ഓൺലൈൻ: കുട്ടികളുടെ പ്രധാന്യം' വിഷയത്തിൽ ആർ.എം ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ. സുഗുണ പ്രകാശ് വിദ്യാർഥികൾക്ക് ക്ലാസെടുത്തു. കെ. മോഹൻദാസ്​, എം. ഷിജു, രേവതി സജീവ്, പി. ശ്രീജിത്ത്, താഴ്​ത്താറ്റൂർ ചന്ദ്രൻ, പൂക്കുന്നിൻമേൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.