തിരുമാന്ധാംകുന്ന് ക്ഷേത്രമുറ്റത്തെ ആൽമരം നിലംപൊത്തി

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൻെറ വടക്കെ നടയിലുള്ള കൂറ്റൻ ആൽമരം കടപുഴകി. നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ആൽമരം. വെള്ളിയാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. പടം pmna1 അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രമുറ്റത്ത് നിലംപൊത്തിയ കൂറ്റൻ ആൽമരം വസ്ത്രങ്ങൾ നൽകി പെരിന്തൽമണ്ണ: ഉരുൾപൊട്ടൽ ഭീതികാരണം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ച പാണമ്പി ഇടിഞ്ഞാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് പെരിന്തൽമണ്ണ മർച്ചൻറ്​ അസോസിയേഷൻ പ്രവർത്തകർ വസ്ത്രങ്ങൾ നൽകി. കിറ്റുകൾ പ്രസിഡൻറ് ചമയം ബാപ്പു പെരിന്തൽമണ്ണ തഹസിൽദാർ ടി.പി. ജാഫറലിക്ക് കൈമാറി. സി.പി. മുഹമ്മദ് ഇഖ്ബാൽ, പി.പി. സൈതലവി, ഷാലിമാർ ഷൗക്കത്ത്, ഹാരിസ് ഇന്ത്യൻ, ഷൈജൽ തുടങ്ങിയവർ പങ്കെടുത്തു. പടം pmna4 പാണമ്പിയിലെ ആദിവാസികൾക്കായി വസ്ത്രക്കിറ്റ് വ്യാപാരികൾ തഹസിൽദാർ ജാഫറലിക്ക് കൈമാറുന്നു ബാങ്ക് ശാഖ മാറ്റി പെരിന്തൽമണ്ണ: സർവിസ് സഹകരണ ബാങ്കിൻെറ മണ്ണാർക്കാട് റോഡിൽ പ്രവർത്തിച്ചിരുന്ന ജൂബിലി ബ്രാഞ്ച് ആഗസ്​റ്റ്​ 10​ മുതൽ കോഴിക്കോട് റോഡിലെ ലിവേഹി ആർക്കേഡിലേക്ക് മാറ്റിയതായി ബാങ്ക് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.