മങ്കടയില്‍ കോവിഡ്; ഡോക്ടറും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

മങ്കട: മങ്കട പഞ്ചായത്തിലെ സ്ത്രീക്ക് വെള്ളിയാഴ്ച കോവിഡ് സ്​ഥിരീകരിച്ച സാഹചര്യത്തില്‍ മങ്കട ഗവ. ആശുപത്രിയിലെ ഒരു ഡോക്ടര്‍, മൂന്ന് സ്​റ്റാഫ് നഴ്‌സ്, ലാബ് ടെക്നീഷ്യന്‍ എന്നിവര്‍ നിരീക്ഷണത്തില്‍ പോയി. പനിയും ചുമയുമായി ഈ രോഗി മങ്കട ഗവ. ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സതേടിയെത്തിയിരുന്നു. അസുഖം മാറാത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകർ നിര്‍ദേശിച്ചതനുസരിച്ചാണ് മഞ്ചേരിയില്‍ കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഫലം പോസിറ്റിവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയത്. രോഗിക്ക് കോവിഡ് പകര്‍ന്നതി​ൻെറ ഉറവിടം അറിയില്ല. നിരീക്ഷണത്തില്‍ പോവണം മങ്കട: വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്ത്രീ ജൂലൈ 27 രാവിലെ 11 മുതല്‍ വൈകുന്നേരം ആറുവരെ, 30 രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ ആഗസ്​റ്റ്​ മൂന്ന് രാവിലെ 9.30 മുതല്‍ 11 വരെ മങ്കട ഗവ. ആശുപത്രിയില്‍ ചെലവഴിച്ചിട്ടുണ്ട്. മേല്‍ ദിവസങ്ങളില്‍ പറഞ്ഞസമയങ്ങളില്‍ മങ്കട ഗവ. ആശുപത്രിയില്‍ വന്ന എല്ലാ ആളുകളും അന്നേദിവസം മുതല്‍ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് ലക്ഷണങ്ങളായ പനി, ജലദോഷം, തൊണ്ട വേദന, രുചി / മണമില്ലായ്മ, ശ്വാസ തടസ്സം എന്നിവയില്‍ വല്ലതും ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണമെന്നും മെഡിക്കല്‍ ഓഫിസർ അറിയിച്ചു. ഫോണ്‍: 9496173102, 9539301321, 9946169922, 9946559897.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.