ഉമ്മയും നാല്​ മക്കളും രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

മേലാറ്റൂർ: ഉമ്മയും നാലു കുഞ്ഞുങ്ങളും തലനാരിഴക്ക് രക്ഷപ്പെട്ടത്തി​ൻെറ ആശ്വാസത്തിലാണ്​ പെരിന്തൽമണ്ണ വെട്ടത്തൂർ കാര്യാവട്ടത്തെ കുടുംബം. കാര്യാവട്ടം ജങ്​ഷൻ അംഗൻവാടിക്ക്​ സമീപത്തെ കുണ്ടോട്ടുപാറക്കൽ അൻഷാദി​ൻെറ ഭാര്യ ഷാഹിന (39), മക്കളായ സിയാൻ (14), സയാ മോൾ (ഒമ്പത്), ഇരട്ടക്കുട്ടികളായ സാമിൽ, സൈൻ (ആറര) എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ സിയാ​ൻെറ കാലിന് പൊട്ടലുണ്ട്. മാതാവ് ഷാഹിനക്ക് നെറ്റിയിൽ ചെറിയ മുറിവും പറ്റി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്​. കാലിന് പരിക്കേറ്റ സിയാനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിമാനത്തി​ൻെറ പിറകുവശത്തായിട്ടായിരുന്നു ഇരുന്നിരുന്നത്. ഭർത്താവ് ദുബൈയിലെ സ്വകാര്യ കമ്പനിയിലാണ്. കഴിഞ്ഞ മാർച്ചിലാണ് ദുബൈയിലേക്ക് പോയത്. ജൂണിൽ തിരിച്ചുവരാൻ ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര നീളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.