കൊളച്ചേരി: കാലവർഷം കനത്തതോടെ വളപട്ടണം പുഴ കവിഞ്ഞൊഴുകി. പാമ്പുരുത്തി ദ്വീപ് നിവാസികളോട് മാറിത്താമസിക്കാൻ കൊളച്ചേരി പഞ്ചായത്ത്, റവന്യൂ അധികൃതർ നിർദേശം നൽകി. കഴിഞ്ഞ വർഷവും മലവെള്ളപ്പാച്ചിലില്‍ വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപ് ഒറ്റപ്പെട്ടിരുന്നു. മിക്ക വീടുകളിലും വെള്ളം കയറി. കുറ്റ ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂർ, പാവന്നൂർ കടവ് ഭാഗത്ത് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇരുവാപ്പുഴ നമ്പ്രം, പെരുവങ്ങർ, കണ്ടക്കൈ, ഒറപ്പൊടി, മുല്ലക്കൊടി, നണിയൂർ, നമ്പ്രം ഭാഗത്തും വെള്ളം ഇനിയും കയറാൻ സാധ്യതയുണ്ട്. നാറാത്ത് പഞ്ചായത്തിലെ മുണ്ടോൻ വയൽ, കാക്കത്തുരുത്തി പ്രദേശങ്ങളിലും വെള്ളപ്പൊക്കം കാരണം നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.