വിമാന ദുരന്തം; നിഹ്​മത്തുല്ലക്കിത് പുതുജീവൻ

തിരൂരങ്ങാടി: വിമാനത്തി​ൻെറ എമർജൻസി ഡോർ തുറന്ന് പുറത്ത് ചാടിയത് നിഹ് മത്തുല്ലക്ക് ഇപ്പോഴും ഓർമയുണ്ട്. ചെമ്മാട് കരിപറമ്പ് സ്വദേശിയായ ഇദ്ദേഹം എമർജൻസി റോഡിന് സമീപത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. ആടിയും ഉലഞ്ഞുമായിരുന്നു ലാൻഡിങ്​. മഴയായതിനാലാണിതെന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ, പകുതിയെത്തിയ ശേഷമാണ് വിമാനം റൺവേയിൽ തട്ടിയത്. പുക വരുന്നതായും തോന്നി. റൺവേയിൽ നിന്ന്​ തെന്നിമാറിയതോടെ പന്തികേട് മനസ്സിലായി. ഞാനും മറ്റൊരാളും ചേർന്ന് എമർജൻസി ഡോർ തുറന്നു പുറത്ത് ചാടുകയായിരുന്നു. തോളെല്ലിനും മറ്റും പരുക്ക് പറ്റിയ നിഹ്​മത്തുല്ല കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പടം.. mpg karippur nihmathullah നിഹ്​മത്തുല്ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.