പാപ്പിനിശ്ശേരി: തുരുത്തിയിൽ വളപട്ടണം പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ 70ഒാളം കുടുംബങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം. നൽകി. നിരവധി കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. കഴിഞ്ഞ വർഷവും ആഗസ്റ്റ് എട്ടിനായിരുന്നു തുരുത്തിയിൽ പ്രതീക്ഷിക്കാതെ വെള്ളം കയറിയത്. നിരവധി വീടുകൾക്കും സാധന സാമഗ്രികൾക്കും കനത്ത നാശമുണ്ടായി. വീടുകൾക്കുള്ളിൽ ചളിനിറഞ്ഞ് ദിവസങ്ങൾ നീണ്ട ശുചീകരണത്തിനുശേഷമാണ് താമസയോഗ്യമാക്കിയത്. ആഴ്ചകളോളം വിവിധ ക്യാമ്പുകളിലാണ് പലരും താമസിച്ചത്. പ്രദേശത്തെ നിരവധി പ്ലൈവുഡ് കമ്പനികളിലും വെള്ളം കയറുന്ന അവസ്ഥയാണ്. വെള്ളം ഉയരുന്ന അവസ്ഥയുണ്ടായാൽ നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെയും മാറ്റി പാർപ്പിക്കേണ്ടി വരും. പാപ്പിനിശ്ശേരി കോലത്തുവയല്‍ രണ്ടാം വാര്‍ഡിലെ മിക്ക വീടുകളും വെള്ളത്തിലായി. ചിത്രം1 - - 9 kolathuvayal.jpg (1.8 MB) Download | Briefcase | Remove 9 thuruththi.jpg (2.1 MB) Download | Briefcase | Remove 9 kolathuvayal 2.jpg (2.7 MB) Download | Briefcase | Remove തുരുത്തിയിലെ കെ. കണ്ണൻെറ വീട്ടിൽ വെള്ളം കയറിയ നിലയിൽ ചിത്രം 2, 3 കോലത്തുവയലില്‍ വെള്ളത്തിലായ വീടുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.