തലശ്ശേരി: മൂർക്കോത്ത് രാമുണ്ണി ഐ.എ.എസിൻെറ സ്വപ്ന സാഫല്യമായി പടുത്തുയർത്തിയ തലശ്ശേരിയിലെ ഡോ. ഹെർമൻ ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്കൂൾ കൈമാറാൻ നീക്കം. എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സി വരെ പഠനസൗകര്യമുള്ള സ്ഥാപനം സാമ്പത്തിക ഞെരുക്കത്തിൻെറ പേരിൽ മറ്റു സ്ഥാപിത താൽപര്യക്കാർക്ക് കൈമാറാനാണ് നീക്കമെന്ന് സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇവിടെ പഠനം നടത്തുന്ന 70 ഓളം കുട്ടികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണെന്നും അവർ പറഞ്ഞു. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് സംരക്ഷണ സമിതിയുടെ ആവശ്യം. നഗരസഭ, എം.എൽ.എ, എം.പി, പൊതുസമൂഹം എന്നിവരുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. നിലവിൽ സ്കൂൾ നടത്തുന്ന ഗുണ്ടർട്ട് ഫൗണ്ടേഷന് നിയമപരമായി നിലനിൽപില്ല. ബൈലോ പ്രകാരമുള്ള കർത്തവ്യം പോലും സ്കൂളിൽ നിറവേറ്റുന്നില്ലെന്ന് സംരക്ഷണസമിതി ആരോപിച്ചു. ഇക്കാര്യം ബന്ധപ്പെട്ടവരോട് അന്വേഷിക്കുമ്പോൾ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല. ജർമനി ഉൾപ്പെടെയുള്ള രാജ്യത്തുനിന്നും മറ്റിടങ്ങളിൽ നിന്നും സ്കൂളിന് സാമ്പത്തിക സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രയാസങ്ങൾ അറിയിച്ചതിനെ തുടർന്ന് പി.ടി.എയും പണം സ്വരൂപിച്ച് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സംരക്ഷണസമിതി ഭാരവാഹികളായ ഇ. മനീഷ്, വി. നയന, പി. ഷാജിത്ത്, പി.എച്ച്. അനൂപ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.