ബൈപാസ്​ റോഡ്​ നിർമാണത്തിലെ അശാസ്​ത്രീയത; ചീനിത്തോട്ടുകാർ ഇത്തവണയും വെള്ളത്തിൽ

മലപ്പുറം: മലപ്പുറം-കോട്ടക്കൽ ബൈപാസ്​ റോഡ്​, കലുങ്ക്​ നിർമാണത്തിലെ അശാസ്​ത്രീയതമൂലം ദുരിതമനുഭവിക്കുകയാണ്​ ചീനിത്തോട്​ നിവാസികൾ. മലപ്പുറം കോട്ടക്കൽ ബൈപാസ്​ റോഡ്, കലുങ്ക്​​ നിർമാണം പൂർത്തിയായെങ്കിലും വെള്ളം തിരൂർ-കോട്ടപ്പടി റോഡിലെ ഓടയിൽ എത്തുന്നില്ല. അതിന്​ പകരം വെള്ളം ചീനിത്തോട്ടിലേക്ക്​ എത്തി വീടുകളിൽ കയറുകയാണ്​. മ​ഴ പെയ്​താൽ കുന്നുമ്മലിൽനിന്നും കലക്​ടറേറ്റിന്​ സമീപത്തുനിന്നും വരുന്ന വെള്ളമാണ്​ ഈ​ ഭാഗത്ത്​ എത്തുന്നത്​. വെള്ളിയാഴ്​ച വൈകീട്ട്​ മുതൽ പെയ്​ത മഴയത്തെ തുടർന്ന്​ പത്തോളം വീടുകളിലും പള്ളിയിലും വെള്ളം കയറി. ബൈപാസ്​ ജങ്​ഷന്​ സമീപമാണ്​​ കലുങ്ക്​. എന്നാൽ, കോട്ടപ്പടി-തിരൂർ റോഡിലെ ഓടയിൽ വെള്ളം എത്തുന്നില്ല. കലുങ്കിന്​ സമീപത്തെ ഓടയുടെ ഉയരക്കുറവും സ്വകാര്യവ്യക്തിയുടെ സ്ഥലത്തിലൂടെ വെള്ളം പോകുന്നതിനുള്ള​ തടസ്സവും ഓട ശുചീകരിക്കാത്തതുമാണ്​ വെള്ളം ചീനിത്തോട്ടിലെത്താൻ കാരണം. കലുങ്കി​ൻെറ മറ്റൊരുഭാഗത്തെ​ ഓട തുറക്കുകയാണെങ്കിൽ വെള്ളം തിരൂർ-കോട്ടപ്പടി റോഡിലെ ഓടയിലേക്ക്​ ഒഴുകിപ്പോകും. മൂന്ന്​ വർഷമായി മഴവെള്ളം വീടുകളിൽ കയറുന്നു. മുൻകാലങ്ങളിൽ പുഴയിൽ വലിയതോതിൽ വെള്ളം കയറിയാൽ മാത്രമായിരുന്നു ദുരിതം. എന്നാൽ, മഴപെയ്യുന്നതോടെ ഇവർക്ക്​ ദുരിതം ഇരട്ടിയാകുകയാണ്​​. പലവീടുകളിലും കാൽമുട്ടുവരെ വെള്ളമെത്തി. വീട്ടുകാർ സമീപത്തെ കുടുംബവീടുകളിലും സാധനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്കും മാറ്റിവെക്കാനൊരുങ്ങുകയാണ്​. ശക്തമായ മ​ഴ തുടരുകയാണെങ്കിൽ വീട്​ മാറേണ്ട സാഹചര്യമാണ്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന്​ വില്ലേജ്​ ഓഫിസർ രാവിലെ സ്ഥലം സന്ദർശിച്ചിരുന്നു. വെള്ളം സുഗമമായി ഒഴുക്കിവിടാൻ സാധനസാമഗ്രികളുമായാണ്​ എത്തിയെങ്കിലും സ്വകാര്യവ്യക്തിയുടെ എതിർപ്പുമൂലം പിന്മാറി. താൽക്കാലിക സംവിധാനം ഒരുക്കാൻ ഉടമ തയാറാണെങ്കിലും സ്ഥിര സംവിധാനമാകുമെന്ന ആശങ്കയാണ്​ എതിർപ്പിന്​ കാര​ണമെന്ന്​ കൗൺസിലർ പറഞ്ഞു. ഞായറാഴ്​ച നഗരസഭ സെക്രട്ടറി സ്ഥലം സന്ദർശിക്കും. mm aslm1 cheenithod veed ചീനിത്തോട്ടിൽ വീട്ടിൽ വെള്ളം കയറിയനിലയിൽ mm aslm1 cheenithod palli ചീനിത്തോട്ടിൽ പള്ളിയിൽ വെള്ളം കയറിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.