കാലിക്കറ്റിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ശക്തമാക്കും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പൂർവ വിദ്യാർഥികളുടെ വേദിയായ അലുംനി അസ്സോസിയേഷ​ൻെറ പ്രവർത്തനം ശക്തമാക്കാൻ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കൽ സമിതി(ഐ.ക്യു.എ.സി)യുടെ നേതൃത്വത്തിൽ ചേർന്ന പഠന വകുപ്പ് അധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനം. സർവകലാശാലയിൽ പഠിച്ചവർക്ക് സംഘടനയിൽ അംഗത്വമെടുക്കുന്നതിന് വെബ് സൈറ്റ് ഒരുക്കും. വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും ജീവനക്കാർക്കും അംഗത്വമെടുക്കാൻ അവസരമൊരുക്കും. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സമഗ്ര നിയമാവലി സർവകലാശാല തയാറാക്കും. സർവകലാശാല കാമ്പസിലെ പഠന വകുപ്പുകൾ, വിദൂര വിദ്യാഭ്യാസ വിഭാഗം, അക്കാദമിക് സ്​റ്റാഫ് കോളജ്, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവക്കെല്ലാം അതാതിടങ്ങളിൽ പൂർവ വിദ്യാർഥികൾക്ക് സർവകലാശാലയുടെ പ്രവർത്തനങ്ങളിലും പുരോഗതിയിലും പങ്കാളികളാകാൻ അവസരമൊരുക്കും. നിയമാവലി പരിഷ്കരിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും പ്രത്യേക സമിതി രൂപവത്​കരിക്കും. ആലോചനയോഗം വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്​ട്രാർ ഡോ. സി.എൽ. ജോഷി അധ്യക്ഷനായിരുന്നു. ഐ.ക്യു.എ.സി ഡയറക്ടർ ഡോ. പി. ശിവദാസൻ വിഷയം അവതരിപ്പിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. വി.കെ. സുബ്രഹ്മണ്യനും യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.