പഴയങ്ങാടി: കനത്തമഴയിലും കാറ്റിലും മാടായി, ഏഴോം മേഖലകളിൽ കനത്തനാശം. ഏഴോം, പുല്ലാത്തിട, ചെങ്ങൽ, വീരംചിറ, മാടായി, വെങ്ങര തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി തൂണുകളും കമ്പികളും തകർന്നു. പുല്ലാഞ്ഞിടയിൽ ട്രാൻസ്ഫോർമറിനു സമീപത്തായി തേക്ക് മരം പൊട്ടി വീണു. വൈദ്യുതി തൂണുകൾ ഇളകി വീണതും കമ്പികൾക്ക് മുകളിൽ മരം വീണതും കാരണം മേഖലയിൽ മണിക്കൂറുകേളാളം വൈദ്യുതി മുടങ്ങി. മാട്ടൂൽ, മാടായി പഞ്ചായത്തുകളിലെ താണ പ്രദേശങ്ങൾ വെള്ളത്തിലാണ്. മാടായി വടുകുന്ദ ശിവക്ഷേത്രത്തിൻെറ ശ്രീകോവിലിന് മുന്നിലെ നടപ്പന്തൽ കാറ്റിൽ തകർന്നു വീണു. ചുറ്റമ്പലത്തിൻെറ നടപ്പന്തലും ക്ഷേത്രാങ്കണത്തിന് പുറത്തേക്ക് പറന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെങ്ങര വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻെറയും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൻെറ ശ്രീകോവിലിൻെറയും ഓടുകൾ കാറ്റിൽ പറന്നു. ഏഴോം കുറുവാട്ട് കൊഴുമ്മൽ ഭാസ്കരൻെറ വീടിന് തെങ്ങ് വീണ് ഭാഗികമായി കേടുപറ്റി. വെങ്ങര ഇടത്തിൽ വയൽ നാഗ സ്ഥാനം റോഡിൽ മൂന്നു വൈദ്യുതി തൂണുകളുടെയും കമ്പികളുടെയും മുകളിൽ തെങ്ങുകൾ വീണ് നാശം വിതച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. തെങ്ങ് കടപുഴകി വെങ്ങരയിലെ കെ.വി. ബാബുവിൻെറ വീടിനു കേടുപറ്റുകയും ജല സംഭരണി തകരുകയും ചെയ്തു. വെങ്ങര മുക്കിന് സമീപം ദേർമൽ ദാമോദരൻെറ വീടിൻെറ മതിലിനും തെങ്ങ് വീണ് കേടുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.