പുതിയതെരു: ദേശീയപാതയിൽ ചിറക്കൽ പോസ്റ്റ് ഒാഫിസിന് സമീപത്തെ ബാർബർ ഷോപ്പിൽ കവർച്ച നടന്നു. കാട്ടാമ്പള്ളി റോഡിലെ പുന്നക്കൽ പള്ളിപ്രത്ത് നസീറിൻെറ ഉടമസ്ഥതയിെല ന്യൂ ജെൻ ഹെയർ കട്ടിങ് സൻെററിൽ ചൊവ്വാഴ്ച രാത്രി 12നു ശേഷമാണ് കവർച്ച നടന്നത്. കടയുടെ ഷട്ടറിൻെറ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്‍ടാവ് മേശവലിപ്പിലുണ്ടായിരുന്ന പണവും മ്യൂസിക് സിസ്റ്റവും കവർന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചേലേരിയിലും വൈദ്യർ കണ്ടിയിലും കവർച്ച ശ്രമം കണ്ണാടിപ്പറമ്പ്: ചേലേരി എ.യു.പി സ്കൂളിനു സമീപം നേതാജി വായനശാലയുടെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വായനശാലക്ക് സമീപത്തായി നിർത്തിയിട്ട ബസിൽ നിന്ന് മോഷ്ടിച്ചതാണ് ഈ ഉപകരണങ്ങൾ എന്ന് സംശയിക്കുന്നു. ചേലേരി വൈദ്യർ കണ്ടിയിലും കവർച്ച ശ്രമം നടന്നിട്ടുണ്ട്. മയ്യിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.