കാറ്റിൽ കനത്ത നാശം

മയ്യിൽ: എരിഞ്ഞിക്കടവ്, കോറളായി, കണ്ടക്കൈ, കയരളം, മേച്ചേരി, കരക്കണ്ടം, വേളം, ഗുഹ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ കാറ്റിലും മഴയിലും കനത്ത നാശം. പലയിടങ്ങളിലും വൻമരങ്ങൾ കടപുഴകി. മിക്ക സ്ഥലങ്ങളിലും വൈദ്യുതി കമ്പിയിൽ മരങ്ങൾ പൊട്ടിവീണതിനാൽ തൂണുകൾ തകർന്ന് വൈദ്യുതി ബന്ധം താറുമാറായി. കടൂരിൽ വാഴകൃഷി നശിച്ചു. മയ്യിൽ കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മരങ്ങൾ പൊട്ടിവീണതിനാൽ വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.